SignIn
Kerala Kaumudi Online
Monday, 28 September 2026 3.17 AM IST

ഐ.എഫ്.എഫ്.കെ: മത്സരവിഭാഗത്തിൽ അറിയിപ്പും നൻപകൽ നേരത്ത് മയക്കവും

iffk

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, ലിജോജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നിവ പ്രദർശിപ്പിക്കും. ഏകതാര കളക്ടീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔർ ഓൺ, മണിപ്പൂരി സംവിധായകൻ റോമി മൈതേയിയുടെ ഔർ ഹോം എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എട്ടു ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. ഇറാനിയൻ സംവിധായകനായ മെഹ്ദി ഹസ്സൻ ഫാരിയുടെ ഹൂപ്പോ, ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം, മൈക്കേൽ ബോറോഡിൻ ഒരുക്കിയ റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ, ബൊളീവിയൻ ചിത്രം ഉതാമ, വിയറ്റ്‌നാം ചിത്രം മെമ്മറിലാൻഡ്, അമിൽ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാർ, ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്‌സ്, എ പ്ലേസ് ഒഫ് ഔവർ ഓൺ എന്നിവയാണ് നവാഗത ചിത്രങ്ങൾ.

ബർലിൻ, ജറുസലേം, റിയോഡി ജനീറ എന്നീ മേളകളിൽ നോമിനേഷൻ നേടിയ ഐഡാൻ ഹേഗ്വൽ ചിത്രം കൺസേൺഡ് സിറ്റിസണും മത്സര വിഭാഗത്തിലുണ്ട്. ടർക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുൻ പിർസെലിമോഗ്ലു ഒരുക്കിയ കെർ എന്ന ചിത്രവും മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IFFK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA