
തിരുവനന്തപുരം:ഐസർ ഡയറക്ടർ ആയി പ്രശസ്ത ജീവശാസ്ത്രജ്ഞൻ പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല ചുമതലയേറ്റു.ആന്ധ്രാ സ്വദേശിയാണ്.ഐസറിലെ ജീവശാസ്ത്ര ലബോറട്ടറിയിൽ കോശങ്ങളുടെ സിഗ്നലിംഗ്,ആതിഥേയകോശവും രോഗാണുകോശവും തമ്മിലുള്ള ബന്ധം എന്നിവയെ കുറിച്ച് ഗവേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ നിയമനം.
വരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി.നേടിയ ശ്രീനിവാസ മൂർത്തി 18 വർഷം അമേരിക്കയിലെ മേരിലാൻഡിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി ഗവേഷണം നടത്തി.2012ലാണ് ഐസറിലെത്തിയത്.ഐസറിൽ ഡെപ്യൂട്ടി ഡയറക്ടർ, രജിസ്ട്രാർ, ഡീൻ (അഡ്മിനിസ്‌ട്രേഷൻ), ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫെയർ, സ്‌കൂൾ ഓഫ് ബയോളജി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ച ശേഷമാണ് ഡയറക്ടറാകുന്നത്.ലോകം അറിയുന്ന ശാസ്ത്രജ്ഞനായ ശ്രീനിവാസമൂർത്തിയുടെ കണ്ടെത്തലുകൾ ലോകത്ത് ഇതുവരെ 57000ത്തിലേറെ ശാസ്ത്രലേഖനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |