SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.34 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം

a

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 യു.ജി - പി.ജി പ്രോഗ്രാമുകൾക്കാണ് ഈ അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചത്.

സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. www.sgou.ac.in, erp.sgou.ac.in-ലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ എടുക്കാം.

അഡ്മിഷന് ടി.സി നിർബന്ധമല്ല. മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കാം. പ്ലസ് 2 അല്ലെങ്കിൽ പ്രീ ഡിഗ്രി അല്ലെങ്കിൽ ഗവ. അഗീകൃത 2 അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0474-2966841 9188909901, 9188909902.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA