
ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) പ്രസിഡന്റായി ലോക്മത് മീഡിയ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കരൺ രാജേന്ദ്ര ദർദയെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ 87ാമത് വാർഷിക ജനറൽ മീറ്റിംഗിലാണിത്.
തന്മയ് മഹേശ്വരിയെ(അമർ ഉജാല) ഡെപ്യൂട്ടി പ്രസിഡന്റായും,ഹർഷ മാത്യുവിനെ(വനിത) വൈസ് പ്രസിഡന്റായും,അനന്ത് നാഥിനെ(ഗൃഹ്ശോഭിക) ട്രഷററായും തിരഞ്ഞെടുത്തു. മേരി പോളാണ് സെക്രട്ടറി ജനറൽ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കേരളത്തിൽ നിന്ന് പി.വി. നിധീഷ്(ബാലഭൂമി),ബിജു വർഗീസ്(മംഗളം പ്ലസ്),ജയന്ത് മാമൻ മാത്യു(മലയാള മനോരമ),എം.വി. ശ്രേയാംസ് കുമാർ(മാതൃഭൂമി) എന്നിവരെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |