SignIn
Kerala Kaumudi Online
Friday, 18 September 2026 3.10 AM IST

വ്യാജരേഖ ചമച്ച് ശമ്പളം തട്ടി കണ്ണൂർ സർവകലാശാല  സിൻഡിക്കേറ്റ് അംഗത്തിന് ആറ് വർഷം കഠിനതടവ്  

a

തലശ്ശേരി: കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ വ്യാജരേഖ ചമച്ച് ശമ്പളം തട്ടിയ കേസിൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എൻ.കെ. ദീപക്കിന് ആറ് വർഷം കഠിന തടവും പിഴയും. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ചിറക്കൽ സ്വദേശിയും സിൻഡിക്കേറ്റ് അംഗവും ഫിസിക്‌സ് വിഭാഗം തലവനുമായിരുന്നു ദീപക്. അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ആകെ 6 വർഷം കഠിനതടവും 80,000 രൂപ പിഴയുമാണ് ശിക്ഷ. മേൽക്കോടതിയെ സമീപിക്കാനായി പ്രതിക്ക് ജാമ്യം അനുവദിച്ചു. യൂണിവേഴ്‌സിറ്റി കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധിയായാണ് സിൻഡിക്കേറ്റിൽ അംഗമായത്. 2008ൽ ഫിസിക്‌സ് വിഭാഗം മേധാവിയായിരിക്കെ, പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തിയെന്ന് കാട്ടി കള്ള ഒപ്പിട്ട് രണ്ട് മാസത്തെ പണം കൈപ്പറ്റുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA