SignIn
Kerala Kaumudi Online
Sunday, 19 July 2026 3.18 AM IST

വിഴിഞ്ഞം പദ്ധതിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം: കെ. ബാബു

padam

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ തുറമുഖവകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. എറണാകുളം ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാർപ്രകാരം 74 ശതമാനംവരെ വരുമാനവിഹിതം കൈമാറാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ 49 ശതമാനം മാത്രമാണ് കൈമാറുന്നത്. ലാഭവിഹിതമല്ല, വരുമാനവിഹിതമാണ് പങ്കിടുന്നത്. 13,000 കോടിരൂപയുടെ നിക്ഷേപം നടത്തുന്നതിന് അനുസരിച്ച് കേരളത്തിനും വരുമാനവിഹിതം ലഭിക്കും. തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനായിരിക്കും. 250 കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റ് തുറമുഖ നിക്ഷേപമുള്ള കമ്പനികൾക്ക് വിഴിഞ്ഞത്ത് അനുമതി നൽകാൻ പാടില്ലെന്ന വ്യവസ്ഥയെ ചൊല്ലിയുള്ള പ്രചാരണങ്ങൾ പദ്ധതിയുടെ വളർച്ച തടയാനുള്ള ശ്രമമാണെന്നും കെ.ബാബു ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K BABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA