SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.07 AM IST

ആരോഗ്യ മേഖല സ്വകാര്യവത്കരിക്കില്ല: കെ.മുരളീധരൻ

കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ സ്വകാര്യവത്കരണം ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. സി.എസ്.ആർ ഫണ്ടുപയോഗിച്ച് കെട്ടിടങ്ങൾ നവീകരിക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇതിനെയാണ് സ്വകാര്യവത്കരണമെന്ന് ചില വിദ്വാന്മാർ പ്രചരിപ്പിക്കുന്നതെന്നും കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ട്. മരുന്ന് കമ്പനികൾക്ക് 476കോടിയും കാരുണ്യ പദ്ധതിയിൽ 2017 കോടിയും ഉപകരണങ്ങൾ വാങ്ങിയതിൽ 150കോടിയും നൽകാനുണ്ട്. ശരീരം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന വിർച്വൽ ഓട്ടോപ്സി സംവിധാനം നടപ്പാക്കും. കെട്ടിടങ്ങൾ,ഉപകരണങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ,ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. എം.പിമാരുടെയും എം.എൽ.എമാരുടെയും ഫണ്ടുകൾ ആരോഗ്യ മേഖലയിൽ ചെലവിടുന്നതിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. കെ.ജയന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA