
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്പന സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ബഡ്ജറ്റ് നിർദ്ദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിലായിട്ടില്ല.
ശബരിമല സ്വർണക്കൊള്ളയിലെ എസ്.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. സ്വർണക്കൊള്ളയെക്കുറിച്ച് ആക്ഷേപിക്കുന്ന ചിലരോട് അയോദ്ധ്യയിലെ സ്ഥിതി എന്തെന്നാണ് ചോദിക്കാനുള്ളത്. ഇതുപോലെ ഭക്തർ അയോദ്ധ്യയിലുമുണ്ടല്ലോ. എന്തുകൊണ്ടാണ് അയോദ്ധ്യയിലെ സ്വർണം കട്ടതെന്ന് കൂടി പറയണം. പകർച്ചവ്യാധി വ്യാപനം നിയന്ത്രണ വിധേയമാണ്. ബോധവത്കരണത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്ത് മന്ത്രിമാരുടെ സംയുക്ത പ്രതിജ്ഞ പരിപാടി നടത്തുമെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |