SignIn
Kerala Kaumudi Online
Thursday, 09 July 2026 1.50 AM IST

പകർച്ചവ്യാധി പ്രതിരോധം അനിവാര്യം: മന്ത്രി കെ.മുരളീധരൻ

aa

 കേരളകൗമുദി മെഡിസ്‌കേപ്പ് ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിച്ചു


തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ, ജലവിഭവ വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഹോട്ടൽ ഓ ബൈ താമരയിൽ സംഘടിപ്പിച്ച കേരളകൗമുദി മെഡിസ്‌കേപ്പ് ഹെൽത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. ആരോഗ്യരംഗത്തെ മാറ്റത്തിനായി സ്വകാര്യമേഖലയെക്കൂടി പരിഗണിക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. 'കേരള കൗമുദി' തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിക്കാറുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യമേഖലയിൽ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള കേരളകൗമുദിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും എം.ഡിയുമായ പ്രൊഫ.ഡോ.എ.മാർത്താണ്ഡപിള്ള, എസ്.കെ ഹോസ്പിറ്റൽ ചെയർമാൻ ഡോ.കെ.എൻ ശിവൻകുട്ടി, ജി.ജി ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ.ഷീജ, എസ്.പി ഫോർട്ട് ഹെൽത്ത്‌കെയർ എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് മെഡിക്കൽ ഡയറക്ടർ ഡോ.എസ്.ആദിത്യ, ഇമ്മാനുവൽ അരസർ ഗ്രൂപ്പ് ഡയറക്ടർ ഡോ.ടെറൻസ് സാം, ഡോ.ഐസക് ഹോസ്പിറ്റൽ എം.ഡി ഡോ.ഡബ്ല്യു.എച്ച് ഐസക് സുന്ദർസെൻ, അമ്മ കെയർഹോം എം.ഡി ഡോ.ഷീജാ വേണുഗോപാൽ, ന്യൂ രഞ്ജിത്ത് ആംബുലൻസ് സർവീസ് എം.ഡി ഡോ.രഞ്ജിത് രാജൻ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന സർക്കാറിന്റെ ആരോഗ്യ ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ് ലാൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഡോ.മാർത്താണ്ഡപിള്ള, എസ്.കെ ഹോസ്പിറ്റൽ കീഹോൾസർജൻ ഡോ.ബൈജു സേനാധിപൻ, ജി.ജി.ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി കൻസൺട്ടന്റ് ഡോ.ഗായത്രി ഗോപൻ, ഡോ.എസ്.ആദിത്യ, ഡോ.ഷീജ വേണുഗോപാൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കൗമുദി ടി.വി ഡപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ സ്വാഗതവും കേരളകൗമുദി ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറഞ്ഞു. ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ് എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA