SignIn
Kerala Kaumudi Online
Thursday, 09 July 2026 2.55 AM IST

വീട്ടിലെ ലിഫ്റ്റിൽ തലകുടുങ്ങി വൃദ്ധന് ദാരുണാന്ത്യം

1

പത്തനംതിട്ട: പൂമുഖത്തേക്ക് പോകുന്നതിനിടെ വീട്ടിലെ ലിഫ്റ്റിൽ തലകുടുങ്ങി 75കാരൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിൽ അടയ്ക്കമാവുങ്കൽ വീട്ടിൽ മാത്തുക്കുട്ടിക്കാണ് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 12:45 നാണ് സംഭവം. റോഡിൽനിന്ന് ഉയർന്നഭാഗത്താണ് മാത്തുക്കുട്ടിയുടെ വീട്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടു കാരണം വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ മാത്തുക്കുട്ടിക്ക് കഴിയില്ലായിരുന്നു. ഇതിന് പരിഹാരമായാണ് രണ്ടുവർഷം മുമ്പ് റോഡരികിൽ നിന്ന് വീടിന്റെ പൂമുഖത്തേക്ക് മക്കൾ ലിഫ്റ്റ് നിർമ്മിച്ചത്. ഇന്നലെ പൂമുഖത്തേക്ക് പോകാനായി ലിഫ്റ്റിൽ കയറിയതാണ് .

. ലിഫ്റ്റിൽ നിന്ന് വലിയശബ്ദം കേട്ട് ഭാര്യ അന്നമ്മ മാത്യു ചെന്നുനോക്കിയപ്പോൾ, ലിഫ്റ്റിന്റെ ഭിത്തിക്കും അതിനോടുചേർന്ന ഇരുമ്പ് പൈപ്പിനുമിടയിൽ മാത്തുക്കുട്ടിയുടെ തല കുടുങ്ങിയിരിക്കുന്നതാണ് കണ്ടത്. ഭയന്നുപോയ അന്നമ്മ വെട്ടുകത്തികൊണ്ട് പൈപ്പ് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ചു. . അവർ കട്ടർ ഉപയോഗിച്ച് പൈപ്പ് അറുത്തുമാറ്റിയപ്പോൾ തലപൊട്ടി ചോരവാർന്ന നിലയിലായിരുന്നു മാത്തുക്കുട്ടി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ലിഫ്റ്റിൽ കുടുങ്ങി തല ഇടിച്ചപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി മരണം സംഭവിച്ചതാകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശ്വാസംമുട്ടലുള്ള ആളായിരുന്നു .തലകുടുങ്ങിയത് എങ്ങനെയെന്ന് വ്യക്തമല്ല. എന്തെങ്കിലും ശബ്ദംകേട്ടപ്പോൾ മാത്തുക്കുട്ടി തലകടത്തി നോക്കിയതാകാമെന്നാണ് കരുതുന്നത്. ഇല്ക്ട്രിക്കൽ ഇസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് ലിഫ്റ്റ് പരിശോധിക്കും. .

. കെ.എസ്.ആർ.ടി.സിയിലെ റിട്ട. കണ്ടക്ടറാണ് .സംസ്കാരം പിന്നീട്. മക്കൾ: ജോമോൻ മാത്യു (കാനഡ), ജിസ ജെ മാത്യു, മരുമക്കൾ :സുബിജോ, ജിബിൻ എബ്രഹാം (അയർലൻഡ് ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA