SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.58 AM IST

ഐ.എം.എ സംസ്ഥാന സമ്മേളനം വർക്കലയിൽ

1

തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) കേരളഘടകത്തിന്റെ 69-ാം സംസ്ഥാന സമ്മേളനം 'ഇമാകോൺ2026' 7,8 തിയതികളിൽ വർക്കലയിലെ ഗാർഡീനിയാ കൺവെൻഷൻ സെന്ററിൽ നടക്കും. 118ബ്രാഞ്ചുകളിലെ 3000ഡോക്ടർമാർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ.ശ്യാം ഡി.ഗോപാൽ,സംഘാടക സമിതി സെക്രട്ടറി ഡോ.രാമകൃഷ്ണബാബു.എം എന്നിവർ അറിയിച്ചു. മുന്നൂറോളം പി.ജി.വിദ്യാർത്ഥികളും പങ്കെടുക്കും.

7ന് രാവിലെ 8.30ന് സംസ്ഥാനപ്രസിഡന്റ് ഡോ.എം.എൻ മേനോൻ പതാകഉയർത്തും. 9ന് സംസ്ഥാനകൗൺസിൽ യോഗം നടക്കും. ഡോക്ടർമാർക്കായി തുടർവിദ്യാഭ്യാസ പരിപാടിയുമുണ്ടാകും. ആരോഗ്യവിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 3ന് വനിതാവിഭാഗം സംസ്ഥാനസമിതി യോഗം നടക്കും. 8ന് രാവിലെ 11ന് പൊതുസമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡോ.എം.എൻ.മേനോൻ അദ്ധ്യക്ഷനാകും. സംസ്ഥാനപ്രസിഡന്റായി ഡോ.പി.ഗോപികുമാർ ചുമതലയേൽക്കും. മികച്ച ഐ.എം.എ ബ്രാഞ്ചിനുള്ള പുരസ്‌കാരവും നൽകും. ശില്‍പശാലകളും പി.ജി.വിദ്യാർത്ഥികളുടെ പ്രബന്ധങ്ങളും പോസ്റ്ററുകളും കലാപരിപാടികളുമുണ്ടാകും. 8ന് ഉച്ചയ്ക്ക് 2നാണ് സമാപനസമ്മേളനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA