SignIn
Kerala Kaumudi Online
Wednesday, 04 November 2026 11.57 AM IST

ബിഎൽഎം നിക്ഷേപ തട്ടിപ്പ് കേസ്: കേരളത്തിലും തമിഴ്നാട്ടിലുമടക്കം പത്ത് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

READ ENGLISH VERSION

blm-scam-case
ഇഡി റെയ്ഡ് നടത്തിയപ്പോൾ,​ ആർ പ്രേംകുമാർ

കൊച്ചി: ബിഎൽഎം നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ബിഎൽഎം ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകളിലും ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്ഥാന മന്ദിരവും ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും ഹവാല ഇടപാടുകളിലുമാണ് ഇഡി നിലവിൽ പരിശോധന ശക്തമാക്കിയിട്ടുള്ളത്. മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ തമിഴ്നാട്ടിനകത്തും പുറത്തും നിന്നായി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബിഎൽഎമ്മിലെ മുൻ ജീവനക്കാരി സോണിയ നൽകിയ പരാതിയിലാണ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. എന്നാൽ അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രേംകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടരുന്നതിനിടയിലാണ് ഇഡിയുടെ മിന്നൽ റെയ്ഡ്.

English Summary

The Enforcement Directorate has expanded its investigation into an investment fraud case, conducting raids at BLM offices across Kerala (Kochi, Kozhikode, Thrissur) and Tamil Nadu (Chennai). The probes, focusing on money laundering and hawala transactions, follow the arrest and subsequent bail of BLM Chairman R. Premkumar by the Crime Branch, which was attempting his re-arrest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLM INVESTMENT FRAUD CASE, BLM ED RAID, KERALA ED RAID, TAMILNADU ED RAIDE, BLM SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA