
തിരുവനന്തപുരം:പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്റ്റേജ് കാരിയേജ് ബസുകൾക്ക് നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നെവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറച്ചു.സീറ്റൊന്നിന് 2000 രൂപയിൽ നിന്നും 900 രൂപയായും സ്ലീപ്പർ സീറ്രിന് 3000 രൂപയിൽ നിന്നും 1500 ആയുമാണ് കുറച്ചത്.20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലറുകളുടെ അധിക നികുതി ചുമത്തിയിരുന്ന സ്ലാബ് ഒഴിവാക്കി 15 ടണ്ണിനു മുകളിൽ ഭാരമുള്ള വാഹനങ്ങളുടെ നിരക്കിലേക്ക് കുറച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |