
ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽ.ഡി.എഫാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. നിലവിലുണ്ടായത് സാമ്പത്തിക തീരുമാനമാണ്. നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം വിൽക്കുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ജവാൻ നിർമ്മാണം കുറഞ്ഞത് കെടുകാര്യസ്ഥതയുടെ ഫലമാണ്. ട്രാവൻകൂർ ഷുഗേഴ്സിന് വീഴ്ചയുണ്ടായി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. നിർമാണം ഉടൻ പുനരാരംഭിക്കും. പുതിയ മിന്നൽ മാജിക്ക് എന്ന ബ്രാൻഡിന്റെ ഉത്പാദനം വേണമോയെന്ന കാര്യം തീരുമാനിക്കുവെന്നും മന്ത്രി പറഞ്ഞു.
പുതിയ ബാറുകൾ നൽകിയിട്ടില്ല:
ചെന്നിത്തല
എൽ.ഡി.എഫ് സർക്കാർ നൽകിയപോലെ ബാറുകൾ നൽകിയിട്ടില്ലെന്നും ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ യു.ഡി.എഫിന്റെ ആത്മാർത്ഥതയെ ആരും ചോദ്യം ചെയ്യേണ്ട. ഇത്രയും കാലം ലക്ഷക്കണക്കിന് ലിറ്റർ മദ്യം വില്പന നടത്താൻ ബാറുകൾ സ്ഥാപിച്ചപ്പോൾ ആരും അതിനെതിരായി രംഗത്ത് വന്നിട്ടില്ലല്ലോ. എൽ.ഡി.എഫ് സർക്കാർ കേരളം മുഴുവൻ മദ്യമൊഴുക്കുകയായിരുന്നു. വീര്യം കുറഞ്ഞ മദ്യം പഴങ്ങളിൽ നിന്നുപോലും ഉത്പാദിപ്പിക്കാൻ തീരുമാനമെടുത്തപ്പോൾ തോമസ് ഐസക്കിനെപ്പോലുള്ളവർ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മദ്യനികുതി കുറയ്ക്കുന്നത്
ദുരൂഹം: പിണറായി
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതിനു പിന്നിൽ മദ്യ കമ്പനികളുടെ താൽപ്പര്യമാണെന്ന വിമർശനം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്പിരിറ്റിൽ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, വീര്യം കുറഞ്ഞത് എന്ന പേരിൽ 120 ശതമാനമായി നികുതി കുറയ്ക്കാനുള്ള നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. മദ്യത്തിന്റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്.
എത്ര കിട്ടി: എം.ബി. രാജേഷ്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനമെന്ന് മുൻ മന്ത്രി എം.ബി.രാജേഷ്. ഇതിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നും ഇതിനായി എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കണമെന്നുംരാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |