SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.12 AM IST

രേഖകൾ:പി.എസ്‌.സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

aa

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ

ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷന് സംസ്ഥാന വിവരാവകാശ കമ്മീഷൻ നോട്ടീസയച്ചു..

പരീക്ഷയെഴുതിയ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണൻ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും നൽകാത്തത് നിരുത്തരവാദപരമാണ്. വിവരങ്ങൾ കൈമാറാനുള്ള മുൻ ഉത്തരവ് ഉദ്യോഗസ്ഥൻ അട്ടിമറിക്കുന്നത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി.

ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുള്ള വീഴ്ച ഗൗരവമായി കാണുന്നു. എന്നാൽ ഉദ്യോഗസ്ഥന് ഒരവസരം കൂടി നൽകുകയാണെന്നും കമ്മീഷൻ അറിയിച്ചു. ആഗസ്റ്റ് 10നകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും ഉദ്യോഗാർത്ഥിക്ക് കൈമാറി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA