SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.30 AM IST

വ്യവസ്ഥ ഒഴിവാക്കി: ആശമാർക്ക് ഇനി മുഴുവൻ ഓണറേറിയം

aa

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആശാ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം പൂർണമായും ലഭ്യമാക്കുന്നതിനായി പെർഫോമൻസ് ഇൻസെന്റീവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കി. 500 രൂപയുടെ പെർഫോമൻസ് ഇൻസെന്റീവ് നേടിയാൽ മാത്രമേ പൂർണ ഓണറേറിയം ലഭിക്കൂ എന്ന നിബന്ധന പിൻവലിച്ചു.

കേരള സ്റ്റേറ്റ് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ അപേക്ഷ പരിഗണിച്ചാണിത്. പുതിയ ഉത്തരവോടെ ആശാ പ്രവർത്തകർക്ക് പെർഫോമൻസ് ഇൻസെന്റീവ് വ്യവസ്ഥകളുമായി ബന്ധമില്ലാതെ സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം പൂർണമായി ലഭിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA