
തിരുവനന്തപുരം:കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന് അവധിക്ക് അപേക്ഷ സമർപ്പിക്കാമെന്ന, സസ്‌പെൻഷനിലായ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയുടെ കുറിപ്പ് റദ്ദാക്കി. കുറിപ്പ് നൽകിയത് നിയമത്തിലില്ലാത്ത വ്യവസ്ഥ ഉൾപ്പെടുത്തിയാണെന്നു ചൂണ്ടിക്കാട്ടിയാണ് മറ്റൊരു അണ്ടർ സെക്രട്ടറി തിരുത്തിയത്.
റിപ്പോർട്ട് നൽകിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ ബലിയാടാക്കിയെന്ന് ഉദ്യോഗസ്ഥ തലത്തിൽ വിമർശനം ശക്തം. . സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് എസ്‌കോർട്ട് പരോൾ അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും പുതുക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ നിർദേശമെത്തിയതോടെ , സുഗതന് ആറു മാസം അവധി അനുവദിച്ച കോർപറേഷൻ കൗൺസിലിന്റെ തീരുമാനം നിലനിൽക്കുമോ എന്നതിൽ സംശയമുയർന്നു. സുഗതന്റെ കൗൺസിലർ സ്ഥാനത്തു നിന്നുള്ള അയോഗ്യത തടയാനാണ് തദ്ദേശ വകുപ്പ് നൽകിയ കുറിപ്പ് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഉപയോഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |