SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.31 AM IST

റാഗിംഗിൽ സർക്കാരിനോട് ഹൈക്കോടതി: കരട് മാർഗനിർദ്ദേശം നടപ്പാക്കിക്കൂടേ?

high-court

കൊച്ചി: പുതിയ റാഗിംഗ് നിരോധന നിയമം പാസാക്കും വരെ കരട് ബില്ലിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനാകില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. സർക്കാർ നിലപാട് അറിയാനായി ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി. കോളേജുകളിലും സ്‌കൂളുകളിലും റാഗിംഗ് തടയാൻ സമഗ്ര നിയമം ആവശ്യപ്പെട്ടുള്ള കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേകബെഞ്ച് പരിഗണിച്ചത്.
ബിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അന്തിമമാക്കാൻ സമയം വേണമെന്നും അഡ്വക്കേറ്റ് ജനറൽ ജാജു ബാബു അറിയിച്ചു. പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിഷയം ഹൈക്കോടതി പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA