
കണ്ണൂർ: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ഉടൻ ബിരുദം കരസ്ഥമാക്കും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ ചരിത്രം രണ്ടാം വർഷ ബിരുദ പഠനം നടത്തുന്ന ജോളി എട്ട്പേപ്പറുകൾ എഴുതി. ഒരു പരീക്ഷ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാംവർഷം എഴുതിയ എല്ലാ പേപ്പറിലും ജയിച്ചിട്ടുണ്ട്. കോഴിക്കോട് സബ് ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന ജോളിയെ ബിരുദപരീക്ഷയ്ക്കായി കഴിഞ്ഞാഴ്ചയാണ് പ്രത്യേക സുരക്ഷയിൽ കണ്ണൂർ വനിതാ ജയിലിലെത്തിച്ചത്.കണ്ണൂരിലാണ് പരീക്ഷ നടക്കുന്നത്.പരീക്ഷ അവസാനിക്കുന്നതുവരെ വനിതാ ജയിലിൽ തുടരും.വിഷാദരോഗം ബാധിച്ചിരുന്നതിനാൽ ജയിലിൽ പ്രത്യേക കൗൺസലിംഗും നൽകുന്നുണ്ട് .പഠനത്തിനാവശ്യമായ എല്ലാസൗകര്യവും ജയിലിൽ ഒരുക്കിയിട്ടുണ്ട്.പരീക്ഷയുടെ തയ്യാറെടുപ്പിലായതിനാൽ മറ്റ് ജോലികളൊന്നും ചെയ്യേണ്ടതില്ല.പ്രീ ഡിഗ്രിയാണ് നിലവിലുള്ള വിദ്യാഭ്യാസ യോഗ്യത.പരീക്ഷ അവസാനിക്കുന്നതുവരെ വനിതാ ജയിലിൽ ജോളി തുടരും. ശേഷം കോഴിക്കോട് സബ് ജയിലിലേക്ക് തന്നെ മാറ്റും .2002 മുതൽ 2016 വര കോഴിക്കോട് കൂടത്തായിയിലെ കുടുംബാംഗങ്ങളായ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജോസഫ് വിചരണത്തടവുകാരിയായി ജയിലിൽ കഴിയുന്നത്. മറ്റൊരു തടവുകാരനും കണ്ണൂർ ജയിലിൽ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |