SignIn
Kerala Kaumudi Online
Sunday, 19 July 2026 5.41 AM IST

കറണ്ട് കട്ടായാൽ ഇപ്പോഴും എന്നെ വിളിക്കുന്നു: മുൻ മന്ത്രി കൃഷ്ണൻകുട്ടി

d

പാലക്കാട്: ഇപ്പോഴും കറണ്ട് കട്ടായാൽ സ്ത്രീകൾ ഉൾപ്പെടെ ഒരുപാടുപേർ തന്നെയാണ് വിളിക്കുന്നതെന്നും അതുകാരണം ഉറക്കം നഷ്ടപ്പെട്ടു എന്നും മുൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇപ്പോൾ താനല്ല വൈദ്യുതി മന്ത്രിയെന്ന് അവരോട് പറയും. ഗൂഗിളിൽ ഇപ്പോഴും തന്റെ നമ്പർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023ലെ കടുത്ത ജലക്ഷാമത്തിലും ലോഡ് ഷെഡിംഗ് എന്ന വാക്ക് കേൾക്കാതെ കേരളത്തെ നയിച്ച കെ.എസ്.ഇ.ബിക്ക്, ജലസംഭരണത്തിൽ വലിയ കുറവില്ലാത്ത സാഹചര്യത്തിൽപ്പോലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ഭരണപരമായ പിടിപ്പുകേടിന്റെ ലക്ഷണമാണിത്. 2026 ജൂലായ് 17ലെ കണക്കുകൾ പ്രകാരം ജലാശയങ്ങളിൽ 28.39% വെള്ളമുണ്ട്. 2023ലെ ഇതേ സമയത്തെക്കാൾ കൂടുതൽ ഉത്പാദന സാദ്ധ്യത ഉണ്ടായിട്ടും ഇന്ന് സംസ്ഥാനം ഇരുട്ടിലാകുന്നത് ആസൂത്രണത്തിലെ പാളിച്ചയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA