SignIn
Kerala Kaumudi Online
Sunday, 19 July 2026 5.41 AM IST

മമ്മൂട്ടി പൊരുതി നേടിയെന്ന് മുഖ്യമന്ത്രി

s

തിരുവനന്തപുരം: സമർപ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഓരോ അംഗീകാരവുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാളത്തിന്റെ എന്നല്ല,​ ഇന്ത്യൻ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവിൽ നിൽകുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ വേഷങ്ങൾ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യൻ സിനിമയിലെ പ്രതിഭാസമാക്കുന്നത്.
ഛായാഗ്രാഹകൻ ഷഹ്നാ‌ദ് ജലാൽ, ഗായിക വൈക്കം വിജയലക്ഷ്മി, ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്,​ ഭദ്രകാളി നാടകത്തിന്റെ അണിയറ പ്രവർത്തകർ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA