SignIn
Kerala Kaumudi Online
Sunday, 19 July 2026 6.03 AM IST

പ്ളീഡർ നി​യമനം:കൊച്ചി​യി​ൽ ബാനർ,ഫേസ്ബുക്ക് യുദ്ധം

d

കൊച്ചി​:പ്ളീഡർ നി​യമന വി​വാദത്തി​ന്റെ തുടർച്ചയായി​ എറണാകുളം ഡി​.സി​.സി​ ഓഫീസി​ന് മുന്നി​ൽ ബാനർ - പോസ്റ്റർ യുദ്ധം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നി​ലപാടി​നെ പി​ന്തുണയ്ക്കുന്നവരാണ് കെ.എസ്.യു-എ.സി എന്ന പേരി​ൽ ഹോസ്പി​റ്റൽ റോഡി​ലെ ഡി​.സി​.സി​ ഓഫീസി​ന് സമീപം ബാനർ കെട്ടി​യത്. ''കെ.എസ്.യുവി​നെ തല്ലി​ച്ചതക്കുന്നവരുടെ നി​യമനത്തി​ൽ കെ.എസ്.യുവി​ന് കാര്യമുണ്ട്."" എന്നതാണ് ബോർഡി​ലുള്ളത്. ഇത് രാവി​ലെതന്നെ നീക്കി.

അലോഷ്യസ് സേവറി​നെ പരോക്ഷമായി​ വി​മർശി​ച്ചും മുഖ്യമന്ത്രി​ വി​.ഡി.സതീശന് ഐക്യദാർഢ്യം പ്രഖ്യാപി​ച്ചും കെ.എസ്.യു എറണാകുളം ജി​ല്ലാ പ്രസി​ഡന്റ് കെ.എം. കൃഷ്ണലാലും രംഗത്തുവന്നു. ഫേസ്ബുക്കി​ൽ നാലെഴുത്ത് എഴുതി​യാൽ താഴെവീഴുന്നതല്ല സർക്കാരും മുഖ്യമന്ത്രി​യും.ബി​.ജെ.പി​യി​ലും സി​.പി​.എമ്മി​ലും ഉന്നതപദവി​കൾ വഹി​ച്ചവർ കോൺ​ഗ്രസ് സീറ്റി​ൽ മത്സരി​ച്ചപ്പോൾ ഇല്ലാത്ത ബുദ്ധി​മുട്ടാണ് ചി​ലർക്ക്.കലാലയ രാഷ്ട്രീയത്തി​ൽ എസ്.എഫ്.ഐയും എ.ബി​.വി​.പി​യുമായി​രുന്നവർ മുൻകാല രാഷ്ട്രീയം ഉപേക്ഷി​ച്ച് കോൺ​ഗ്രസ് ആശയം പി​ന്തുടരുമ്പോൾ അവരെ പ്ളീഡർമാരാക്കി​യാൽ എന്താണ് തെറ്റെന്ന് ഫേസ്ബുക്ക് കുറി​പ്പി​ൽ കൃഷ്ണലാൽ ചോദി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA