
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ചീഫ് എയർപോർട്ട് ഓഫീസറായി പി.കെ.അജു ചുമതലയേറ്റു. നേരത്തെ എയർപോർട്ട് ഓപറേഷൻസ് മേധാവിയായിരുന്നു.ചീഫ് എയർപോർട്ട് ഓഫീസറായിരുന്ന രാഹുൽ ഭട്കോടി ഗുവാഹത്തി എയർപോർട്ടിന്റെ ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം.നാവികസേനയിൽ വിവിധ എയർപോർട്ടുകളിൽ 15 വർഷത്തോളം സേവനമനുഷ്ഠിച്ച അജു പിന്നീട് ചെന്നൈ,ബംഗളൂരു, മുംബയ് എയർപോർട്ടുകളിൽ പ്രവർത്തിച്ചു. എറണാകുളം ഉദയംപേരൂർ സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |