
□മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം:ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 16ന് കോട്ടൺ ഹിൽ സ്‌കൂളിൽ ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുമെന്ന് ഡോ.ടി.എം.തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് മന്ത്രി കെ.എം.ഷാജി സംഗമം ഉദ്ഘാടനം ചെയ്യും.മന്ത്രി സി.പി.ജോൺ ജനകീയാസൂത്രണ പ്രവർത്തകരുടെ മൂന്ന് വോളിയം ഡയറക്ടറിയുടെ പ്രചരണ ഉദ്ഘാടനം നിർവ്വഹിക്കും. ജനകായാസൂത്രണ സമഗ്ര വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുൻ മന്ത്രി എം.വി. ഗോവിന്ദൻ നിർവ്വഹിക്കും.
പ്രദേശികാസൂത്രണത്തിനാവശ്യമായ ദിശാബോധം നൽകുന്നതാണ് വെബ്‌സൈറ്റ് .ജനപ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ, ആസൂത്രണ ബോർഡിലെയും മറ്റും ഉദ്യോഗസ്ഥർ, വിടിസി,ബിഎൽഇസി ,ഫാക്കൽറ്റി അംഗങ്ങൾ,റിസോഴ്സ് പേഴ്സൺമാർ,കോ- ഓർഡനേറ്റർമാർ,ഫെസിലിറ്റെറ്റർമാർ,തീമാറ്റിക് എക്സ്‌പെർട്ടുകൾ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.പാലോളി മുഹമ്മദ്കുട്ടി മുഖ്യ രക്ഷാധികാരിയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അധ്യക്ഷയുമായി സംഘാടക സമിതി രൂപീകരിച്ചു.കെ.ശിവകുമാർ ജനറൽ കൺവീനർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |