SignIn
Kerala Kaumudi Online
Sunday, 16 August 2026 2.51 AM IST

വന്ദേമാതരം ആലപിച്ച് ബി.ജെ.പി സ്വാതന്ത്ര്യ ദിനാഘോഷം

e

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യ ദിനാഘോഷം. ബി.ജെ.പി മുതിർന്ന നേതാവ് ഒ.രാജഗോപാൽ ദേശീയപതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും ദേശീയ ഗാനാലാപനവും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ.സോമൻ, ഡോ.അബ്ദുൾ സലാം, പൂന്തുറ ശ്രീകുമാർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വിവിധ ജില്ലാ കേന്ദ്രങ്ങളിലും മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു. എല്ലായിടത്തും ദേശീയപതാക ഉയർത്തുകയും 'വന്ദേ മാതരം' പൂർണമായി ആലപിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA