SignIn
Kerala Kaumudi Online
Sunday, 16 August 2026 2.51 AM IST

ജാതി വിവേചനം: മലയാളം സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥി അനിശ്ചിതകാല സമരത്തിൽ

anagha-sasi-

തിരൂർ: മലയാളം സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന് ആരോപണമുന്നയിച്ച ഗവേഷക വിദ്യാർത്ഥി അനഘ ശശി സർവകലാശാലയ്ക്ക് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ 12നാണ് സമരമാരംഭിച്ചത്. " ജാതി പീഡനങ്ങളിൽ മടുത്താണ് സമരത്തിനിറങ്ങിയത്. 2024-ൽ ഗവേഷക വിദ്യാർത്ഥിയായി ചേർന്നപ്പോൾ മുതലാരംഭിച്ചതാണ്. പരാതിയിൽ പറഞ്ഞിട്ടുള്ള അദ്ധ്യാപകരെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമര"മെന്ന് അനഘ ശശി പറഞ്ഞു.

ഹോസ്റ്റലിലും നിരവധി തരത്തിലുള്ള മാനസിക പീഡനങ്ങളുണ്ടായി. രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതടക്കം മൊഴി നൽകിയെങ്കിലും ഇവ രേഖപ്പെടുത്തിയില്ല. തിങ്കളാഴ്ച വൈസ് ചാൻസലറെയും ബന്ധപ്പെട്ട മറ്റുള്ളവരെയും പങ്കെടുപ്പിച്ച് ചർച്ച നടത്തുമെന്നും തീരുമാനമായില്ലെങ്കിൽ ഉന്നതതല ഇടപെടലുണ്ടാവുമെന്നും സർക്കാർ പ്രതിനിധിയായി സമരപ്പന്തൽ സന്ദർശിച്ച പി.കെ.നവാസ് എം.എൽ.എ പറഞ്ഞു. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സമരം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA