SignIn
Kerala Kaumudi Online
Sunday, 16 August 2026 3.12 AM IST

ലൈൻ ഓഫ് ചെയ്തിട്ടും വൈദ്യുതി  പ്രവഹിച്ചു: ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

334

ചെങ്ങന്നൂർ: എം.സി റോഡിൽ ജി​ല്ലാ ആശുപത്രി ജംഗ്ഷനു സമീപം ട്രാൻസ്ഫോർമർ ലൈനിലെ തകരാർ പരി​ഹരി​ക്കുന്നതി​നി​ടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ചേർത്തല മുഹമ്മ തോട്ടത്തുശേരി വീട്ടി​ൽ എം.പി.മനോജാണ് (52) മരി​ച്ചത്. ഇന്നലെ വൈകി​ട്ട് ഏഴരയോടെ, വോൾട്ടേജ് കുറവും സ്പാർക്കിംഗും പരിഹരിക്കുന്നതിനായി പോസ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. ലൈൻ ഓഫ് ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് കയറിയത്. എർത്ത് ലൈൻ വഴി അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതാണ് (ബാക്ക് ഫീഡിംഗ്) ദുരന്തത്തിനു കാരണമായത്. ഷോക്കേറ്റ മനോജ് താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സബ് എൻജി​നി​യർ ബിജുവും പ്രദേശവാസികളും ചേർന്ന് ഉടൻ ജി​ല്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറി​യി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA