
തിരുവനന്തപുരം:നേപ്പാൾ പ്രളയത്തിൽ മരിച്ച മലയാളികളെ തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധനയ്ക്കായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഡി.എൻ.എ ഡിവിഷൻ അസി.ഡയറക്ടർ അനുചന്ദ്ര, എറണാകുളം റീജിയണൽ ഫോറൻസിക് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ പ്രിയമേരി ചാക്കോ, തൃശൂർ റീജിയണൽ ഫോറൻസിക് ലബോറട്ടറിയിലെ എസ്.ഉണ്ണിക്കൃഷ്ണൻ, കണ്ണൂർ റീജിയണൽ ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ (ബയോളജി), ഡോ. എ.കെ. ഹെൽന എന്നിവരെയാണ് നിയോഗിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അതത് പ്രദേശത്തുള്ള നോഡൽ ഓഫീസർമാരെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ പ്രദീപ് സജി അറിയിച്ചു.
നോഡൽ ഓഫീസർമാരെ ബന്ധപ്പെടാം:
1.അനുചന്ദ്ര, അസി.ഡയറക്ടർ, ഡി.എന്‍.എ ഡിവിഷൻ, ഫോറൻസിക് സയന്‍സ് ലബോറട്ടറി, തിരുവനന്തപുരം ഫോൺ: 9656560865.ഇ-മെയിൽ:anuchandra6382@gmail.com
2.പ്രിയമേരിചാക്കോ, സയന്റിഫിക് ഓഫീസർ (ബയോളജി), റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി, എറണാകുളം ഫോൺ: 9656719301. ഇ-മെയിൽ:priyamaryjoseph15@gmail.com
3.എസ്.ഉണ്ണിക്കൃഷ്ണൻ, അസി.ഡയറക്ടർ, ഡി.എൻ.എ, റീജിയണൽ ഫോറൻസിക് ലബോറട്ടറി, പൊലീസ് അക്കാഡമി, രാമവർമ്മപുരം, തൃശൂർ. ഫോൺ: 9388137475. ഇ-മെയിൽ: dnarfsltsr@gmail.com
4.ഡോ.എ.കെ.ഹെൽന, സയന്റിഫിക് ഓഫീസർ (ബയോളജി), റീജിയണൽ ഫോറൻസിക് ലബോറട്ടറി, കണ്ണൂർ. ഫോൺ: 9496463811. ഇ-മെയിൽ:helnahere@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |