
തിരുവനന്തപുരം: സ്കൂൾ യൂണിഫോം ധരിക്കാത്തതിന് പിതാവ് വഴക്കുപറഞ്ഞതിനു പിന്നാലെ കാണാതായ 13കാരനെ ഫോർട്ട് പൊലീസ് കണ്ടെത്തി ബന്ധുക്കൾക്കു കൈമാറി.
എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കുട്ടിയെ കാണാതായത്. സ്കൂൾ ബസിൽ പോയ
കുട്ടി സ്കൂളിലേക്ക് കയറാതെ തിരുവനന്തപുരത്തേക്കുള്ള ബസിൽ
കയറുകയായിരുന്നു. പരിശോധനയ്ക്കിടെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ രാത്രി പട്രോളിംഗ് സംഘം നടത്തിയ നിരീക്ഷണത്തിലാണ് രാത്രി 11ഓടെ സ്റ്റേഷൻ പരിധിയിലെ മണക്കാട് നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിതമായി ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെരുമ്പാവൂർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവിടെനിന്നുള്ള ഉദ്യോഗസ്ഥരും കുട്ടിയുടെ പിതാവും തിരുവനന്തപുരത്തെത്തി. രാവിലെ പിതാവിനൊപ്പം കുട്ടിയെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |