SignIn
Kerala Kaumudi Online
Sunday, 06 September 2026 2.15 AM IST

നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റ്

g

തിരുവനന്തപുരം: നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ട എന്റോൾമെന്റിന്റെ ഭാഗമായി അക്ഷയ സെന്റർ ജില്ലാ/ബ്ലോക്ക് കോർഡിനേറ്റർമാർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിലും നോർക്ക ഐ.ഡി കാർഡ് പദ്ധതിയിലും സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ കേന്ദ്രങ്ങൾ വഴിയും എന്റോൾ ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണിത്. നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ്, നോർക്ക ഐ.ഡി കാർഡ് വിഭാഗം ജീവനക്കാർ, അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ.എം എന്നിവർ എന്റോൾമെന്റ് നടപടിക്രമം വിശദീകരിച്ചു. നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ട എന്റോൾമെന്റിൽ ഇതു വരെ13000 ൽ അധികം പ്രവാസി കുടുംബംങ്ങൾ എന്റോൾ ചെയ്തു. ഒരു ലക്ഷത്തോളം വ്യക്തികൾക്കാണ് ഇതിലൂടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA