SignIn
Kerala Kaumudi Online
Sunday, 06 September 2026 2.15 AM IST

വെല്ലുവിളി നേരിടാൻ വേണം സ്വന്തം എ.ഐ: പ്രശാന്ത് ബാലകൃഷ്ണൻ

padam

കൊച്ചി: എ.ഐ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കാതെ സൈബർസുരക്ഷ കൊണ്ട് മാത്രം ഭാവിയിലെ വെല്ലുവിളികളെ നേരിടാനാകില്ലെന്ന് ഗഗൻയാൻ മിഷൻ കമാൻഡറും എയർ കമ്മഡോറുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ പറഞ്ഞു. എഫ് 9 ഇൻഫോടെക് കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച സൈബർ സുരക്ഷാ സമ്മിറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

നാളത്തെ യുദ്ധങ്ങളും വ്യവസായങ്ങളും നിയന്ത്രിക്കുന്നത് എ.ഐ ആയിരിക്കും. ലോകത്തിലെ ഭൂരിഭാഗം സോഫ്റ്റ്‌വെയർ ശൃംഖലകളും നയിക്കുന്നത് ഇന്ത്യക്കാരാണ്. ഈ കരുത്തിൽ വിശ്വസിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സൈബർസുരക്ഷാരംഗത്ത് ലോകത്താകമാനം 50 ലക്ഷത്തോളം ഒഴിവുകളാണുള്ളതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. മികച്ച പ്രതിഭകളുള്ള കേരളത്തിന് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മുൻതൂക്കമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA