
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ വിചാരണയ്‌ക്കായി 11ന് ഹാജരാകാൻ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചു.അല്ലാത്ത പക്ഷം ഓൺലൈനായി ഹാജരാകാനുള്ള ഇളവടക്കം പിൻവലിക്കുമെന്നും കൂട്ടിച്ചേർത്തു. കേസിൽ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളായ റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, അന്റോ അഗസ്റ്റിൻ എന്നിവർ ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. വിചാരണ നിറുത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് കക്ഷികൾ എത്താത്തതെന്ന് അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് എവിടെയെന്ന് ചോദിച്ചാണ് മജിസ്ട്രേട്ട് കോടതി കേസ് 11ലേക്ക് മാറ്റിയത്. പ്രതികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |