
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ഡോ.വി. മീനാക്ഷിയെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഡയറക്ടറായിരുന്ന ഡോ.കെ.ജെ. റീനയെ മാറ്റി പകരം അഡിഷണൽ ഡയറക്ടറായിരുന്ന വി.മീനാക്ഷിക്ക് അധിക ചുമതല നൽകിയിരുന്നു. ഇത് നിയമപോരാട്ടത്തിന് വഴിവച്ചിരുന്നു.
ചീഫ് സെക്രട്ടറി ചെയർമാനായും ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അംഗമായും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറുമായുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് മിനാക്ഷിയെ ഡയറക്ടറായി നിയമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |