SignIn
Kerala Kaumudi Online
Friday, 18 September 2026 2.51 AM IST

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു ചികിത്സാ പിഴവെന്ന് ആരോപണം

k

തലശ്ശേരി: ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ വെള്ളാർവെള്ളി തൈക്കണ്ടിയിൽ ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സാ പിഴവാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു.

പേരാവൂർ വെള്ളാർവെള്ളി തൈക്കണ്ടിയിൽ ഓട്ടോ ഡ്രൈവറായ ബിജേഷിന്റെ ഭാര്യ ശ്രീജയെ ചൊവ്വാഴ്ചയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പ്രസവവേദന വരാനുള്ള മരുന്ന് നൽകി.

വ്യാഴാഴ്ച പുലർച്ചെ പ്രസവമുറിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെ ചെറിയ രീതിയിൽ രക്തസ്രാവമുണ്ടെന്നും അടിയന്തരമായി സിസേറിയൻ വേണമെന്നും ഡോക്ടർമാർ അറിയിച്ചു. പതിനൊന്നു മണിയോടെ കുഞ്ഞ് മരിച്ച വിവരമാണ് അറിയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

എന്നാൽ, ഗർഭപാത്രത്തിൽ നിന്ന് മറുപിള്ള വേർപെടുന്ന 'അബ്രപ്ഷ്യോ പ്ലാസന്റ' എന്ന അടിയന്തര സാഹചര്യമാണ് പെട്ടെന്നുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. ഇത് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാരുടെ സംഘം പരമാവധി ശ്രമിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു.

സംഭവത്തിൽ കുടുംബം പൊലീസിനടക്കം പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA