SignIn
Kerala Kaumudi Online
Friday, 18 September 2026 3.11 AM IST

മുഖ്യമന്ത്രിയെ പുകഴ്ത്തൽ: സി.ദിവാകരനോട് വിശദീകരണം തേടും

f

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെയും ശിവസേനയെയും പുകഴ്ത്തിയ സംഭവത്തിൽ മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരനോട് വിശദീകരണം തേടാൻ സി.പി.ഐ തീരുമാനിച്ചു.ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിഷയം ചർച്ചയായത്. നോട്ടീസ് നൽകാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോട് നിർദ്ദേശിച്ചു

ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയതെന്ന് ഒരാഴ്ചയ്ക്കം മറുപടി നൽകണം.

പാർട്ടിയുടെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പരസ്യപ്രസ്താവനകൾ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഔദ്യോഗികമായി വിശദീകരണം തേടാൻ തീരുമാനിച്ചത്.
. കേരളം വി.ഡി സതീശന്റെ കൈയിൽ ഭദ്രമാണെന്നും അധികാരത്തിലെത്തി 100 ദിവസം പിന്നിടുമ്പോഴേക്കും സർക്കാർ അത് തെളിയിച്ചുവെന്നുമായിരുന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മാ അയ്യങ്കാളി ശ്രീനാരായണ ഗുരു പുരസ്‌കാരച്ചടങ്ങിൽ സി.ദിവാകരൻ പറഞ്ഞത്.

പഴവങ്ങാടിയിൽ ശിവസേന സംഘടിപ്പിച്ച ശ്രീഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രാ ഉദ്ഘാടന ചടങ്ങിലാണ് മഹാരാഷ്ട്രയിലെ അവരുടെ കരുത്തിനെയും പഴയ ഭരണത്തെയും പുകഴ്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA