
തിരുവനന്തപുരം: വീടുകളുടെ ആഡംബര നികുതിക്ക് കാലപരിധി നിശ്ചയിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ നിയമസഭയെ അറിയിച്ചു. 3000 സ്ക്വയർ ഫീറ്റിന് (278.7 ച.മീ) മുകളിലുള്ള വീടുകൾക്കാണ് ഈ ആനുകൂല്യം ആലോചിക്കുന്നത്. നിലവിൽ 5,000 മുതൽ 12,500 രൂപ വരെയാണ് പ്രതിവർഷ ആഡംബര നികുതി. നാല് സ്ലാബുകളിലായി നികുതി ഈടാക്കുന്നത്. കൃത്യസമയത്ത് അടച്ചില്ലെങ്കിൽ വർഷം തോറും 6 ശതമാനം പലിശയും ഈടാക്കും. വിദേശത്തുള്ളവർ തിരിച്ചെത്തുമ്പോൾ പൂട്ടിക്കിടക്കുന്ന വീടുകൾ കാലപ്പഴക്കം കാരണം നശിച്ചിട്ടുണ്ടാകും. അത്തരം കെട്ടിടങ്ങൾക്ക് തുടക്കകാലത്ത് നിശ്ചയിച്ച ആഡംബര നികുതി ഈടാക്കുന്നത് ഔചിത്യമില്ല. ഇതുകാരണമാണ് നികുതിക്ക് കാലപരിധി നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |