
തിരുവനന്തപുരം: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഇനി മുതൽ നേരിട്ടുള്ള നിയമനം മാത്രമായിരിക്കുമെന്ന് സർക്കാർ ഉത്തരവ്. ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയുടെ യോഗ്യതകൾ 2018ലെ യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമായി നേരത്തേ ഭേദഗതി ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ സ്പെഷ്യൽ ചട്ടങ്ങളും 2018ലെ യു.ജി.സി ചട്ടങ്ങളും തമ്മിലുള്ള വ്യവസ്ഥകളിൽ വൈരുദ്ധ്യം ഒഴിവാക്കുന്നതിനാണ് ഈ തസ്തികയിലേക്ക് 'നേരിട്ടുള്ള നിയമനം" ആക്കിയത്. നേരത്തേയുള്ള യോഗ്യതകൾക്കൊപ്പം 'നേരിട്ടുള്ള നിയമനം" കൂടി ഉൾപ്പെടുത്തി മുൻ ഉത്തരവ് സർക്കാർല ഭേദഗതി ചെയ്തു. ഉത്തരവിന് ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |