SignIn
Kerala Kaumudi Online
Friday, 19 June 2026 12.20 PM IST

ജെൻസികളുടെ സ്വന്തം ബഡ്ജറ്റ്; ജെൻസി ന്യൂജൻ ടെക്‌നോളജി വികസനത്തിന് 50 കോടി, മലയാളം എഐക്ക് 10 കോടി

malayalam-ai

തിരുവനന്തപുരം: സംസ്ഥാനത്തെ യുവതലമുറയുടെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തുന്നത്തിന് സുപ്രധാന പ്രഖ്യാപനവുമായി വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. യുവതലമുറയുടെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തുന്നതിനായി ജെൻസി ആൻഡ് ന്യൂജൻ ടെക്‌നോളജി വികസനത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.

റോബോട്ടിക്സ്, ഡാറ്റ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സ്റ്റാർട്ടപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ഇന്നവേഷൻ ഹബ്ബുകൾ എന്നിവ വികസിപ്പിക്കാനാണ് ഈ തുക ഉപയോഗിക്കുക.

മലയാളം ഭാഷയുടെ വികസനത്തിനായി മലയാളം എഐ സംരംഭം ആരംഭിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി. മലയാളം എഐ മാതൃകകൾ വികസിപ്പിച്ചും ഓപ്പൺ സെറ്റ് സൗജന്യമായി ലഭ്യമാക്കിയും മലയാളം എഐ മാതൃകകൾ വികസിപ്പിച്ച് ഭാഷയെ സംരക്ഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BUDGET 2026, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA