SignIn
Kerala Kaumudi Online
Thursday, 06 August 2026 1.03 AM IST

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴ,​ ജില്ലകളിൽ മൂന്നു ദിവസം ഓറഞ്ച് അലർട്ട്

rain-kottayam-
ശക്തമായ മഴയിൽ വെള്ളം കയറിയ കോട്ടയം വട്ടമൂട് പ്രദേശത്തു നിന്നും ആൾക്കാരെ വള്ളത്തിൽ ഒഴിപ്പിക്കുന്നു (ഫയൽ ചിത്രം)​

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാൻണ്. നാളെ 7 ജില്ലകളിലും മറ്റന്നാൾ 5 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്,​ ചെങ്ങന്നൂർ,​കാർത്തികപ്പള്ളി താലൂക്കുകളിലും കോട്ടയം,​ തിരുവല്ലം താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും.

വയനാട്,​ കോഴിക്കോട്,​ ഇടുക്കി,​ കോട്ടയം,​ തൃശൂർ,​ ആലപ്പുഴ,​ പത്തനംതിട്ട ജില്ലകളിലെ ക്യാമ്പുകളായ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇന്നു മുതൽ എട്ടാം തീയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, KERALA HEAVY RAIN, ORANGE ALERT, IMD KERALA WEATHER, KERALA RAIN FORECAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA