SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.11 PM IST

ശക്തമായ മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

READ ENGLISH VERSION
rain-alert
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നാളെ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാനിടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രതാ പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നി‌ർദേശം നൽകിയിട്ടുണ്ട്.

മഞ്ഞ അലർട്ടുള്ള ജില്ലകൾ

18/08/2026 : കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്

19/08/2026 : കണ്ണൂർ, കാസർകോട്

English Summary

The Meteorological Department has warned of continued rain in Kerala for the next five days. Today, Kottayam, Ernakulam, Kannur, and Kasaragod districts are under a yellow alert for isolated heavy rainfall. Kannur and Kasaragod also have a yellow alert for tomorrow. Additionally, coastal residents are advised vigilance against potential 'Kallakkadal' phenomenon.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, HEAVY RAIN ALERT, RAIN ALERT, YELLOW ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA