SignIn
Kerala Kaumudi Online
Friday, 30 October 2026 3.02 PM IST

കൂറ്റൻ പന്നിയെ പിടികൂടി ജീവി പകുതി ഭക്ഷിച്ചു, ഭയപ്പാടിൽ എസ്റ്റേറ്റ് തൊഴിലാളികൾ

wild-boar
കാട്ടുപന്നി

കാളികാവ്: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയോരത്ത് വീണ്ടും കടുവ ഭീഷണി.
പുല്ലങ്കോട് എസ്റ്റേറ്റിൽ പന്നിയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി.എസ്റ്റേറ്റിലെ 52 ഡിവിഷനിൽ തൊഴിലാളികളാണ് പന്നിയുടെ ജഡം കണ്ടത്.


കഴിഞ്ഞ വർഷം തൊഴിലാളിയെ കടുവ കടിച്ചു കൊന്ന അടക്കാക്കുണ്ട് റാവുത്തൻ കാടിനോട് വളരെ അടുത്താണ് എസ്റ്റേറ്റ് 52ാം ഡിവിഷനുള്ളത്. ഈ സംഭവത്തോടെ എസ്റ്റേറ്റിലെ തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.


രണ്ടു വർഷത്തോളമായി ഈ മേഖലയിൽ നിരന്തരം കടുവകളെ തൊഴിലാളികൾ കാണാറുണ്ട്.അമ്പത്തി രണ്ടാം ഡിവിഷനു തൊട്ടു മുകളിൽ റിസർവ്വ് വനമാണ്.ഇവിടെ നിന്നാണ് കടുവയിറങ്ങുന്നത്. നിരന്തരം തൊഴിലാളികൾ കടുവയെകാണുന്നതിനാൽ പലരും ജോലിക്കെത്താൻ മടിക്കുകയാണ്.
കഴിഞ്ഞ കുറെ കാലങ്ങളായി കടുവ ഭീഷണിയുണ്ടെന്ന് തൊഴിലാളികൾ തോട്ടം മാനേജ്മെന്റിനും വനംവകുപ്പിനും മുന്നറിയിപ്പ് നൽകിയിട്ടും ഫല പ്രദമായ നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു.തൊഴിലാളികളുടെ ജീവന് സുരക്ഷയൊരുക്കാൻ സായുധരായ കാവൽക്കാരെ ഏർപ്പെടുത്തണമെന്നാണ് ആവശ്യം .


നേരത്തെ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് കാവൽ ഏർപ്പെടുത്തിയിരുന്നു. എസ്റ്റേറ്റിൽ ബ്രിട്ടീഷുകാരുടെ കാലം മുതൽ ഉപയോഗിച്ചിരുന്ന മൂന്നു തോക്കുകൾ മൂന്നു വർഷമായി സർക്കാർ പിടിച്ചുവച്ചിരിക്കുകയാണ്.ഇതിന്റെ ലൈസൻസ് പുതുക്കി തിരിച്ചു നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികൾക്ക് സംരക്ഷണം നൽകണം. പാരമ്പര്യമായി എസ്റ്റേറ്റ് ഉപയോഗിക്കുന്ന തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകണം.
വി.പി. വീരാൻ കുട്ടി,അസിസ്റ്റന്റ് ജനറൽ മാനേജർ

English Summary

Tiger scare has returned to the hilly region after a gap of several months. A partially eaten pig carcass was found by workers in Division 52 of Pullankode Estate, raising fears of tiger activity in the area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD BOAR, KILLED, ESTATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA