SignIn
Kerala Kaumudi Online
Friday, 11 September 2026 2.39 PM IST

മഹാമാരിക്കിടയിലും പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം;നാടിന്റെ വികസനത്തിന് പ്രവാസികൾ പദ്ധതിയിൽ നിക്ഷേപിച്ച തുക 100 കോടി കവിഞ്ഞു

kiffb

മഹാമാരിയുടെ ഈ കഠിന കാലത്തും പ്രവാസികളുടെ വിശ്വാസം നിലനിർത്തുകയാണ് സംസ്ഥാന സർക്കാരിനു വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോർഡ്‌' നടപ്പാക്കുന്ന 'പ്രവാസി ഡിവിഡന്റ് പദ്ധതി' . നിക്ഷേപകരിൽ നിന്നായി പദ്ധതി വഴി സമാഹരിച്ച തുക 100 കോടി കടന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പദ്ധതിയിൽ പണം നിക്ഷേപിച്ചു കഴിഞ്ഞു. ഇതു വരെ പദ്ധതിയിൽ അംഗങ്ങളായ 877 പേരിൽ 352 പേർ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഠിന കാലത്തും പ്രവാസികൾ ഈ പദ്ധതിയിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ അഭിമാനകരകരമായ ഈ നേട്ടം.ലോകത്തൊരിടത്തും ഇല്ലാത്ത വിധം 10 ശതമാനമെന്ന മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പദ്ധതിയാണിത്.2019 ഡിസംബർ 14 ന്

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതിക്ക് തുടക്കം മുതൽ മികച്ച സ്വീകരണമാണ് പ്രവാസികൾ നൽകിയത്. മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്ക് മൂന്നു വർഷത്തെ ഡിവിഡൻറ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ കിഫ് ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗിക്കുന്നു. ഭാവി സുരക്ഷിതമാക്കാനുള്ള ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://pravasikerala.org/dividend/

ഈ സംരംഭത്തിന് മനസറിഞ്ഞ് പിന്തുണയും പ്രോത്സാഹനവും നൽകിയ പ്രവാസി മലയാളികളുടെ സഹായം തുടർന്നും പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFFB, THOMAS ISAC, KERALA, KERALA GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA