SignIn
Kerala Kaumudi Online
Friday, 02 October 2026 2.24 AM IST

സ്വകാര്യആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം

k-muraleedharan

ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി: മന്ത്രി

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ.

രോഗികളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും തടയുന്നതിനായാണ് നിയമം കൊണ്ടുവരുന്നതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.

നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നാലംഗസമിതി രൂപീകരിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യവിദ്യാഭ്യാസഡയറക്ടർ, കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.

സ്വകാര്യ ആശുപത്രിമേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാർശകൾ കമ്മിറ്റി സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ചികിത്സാച്ചെലവ്, മരുന്നുവില, ഡയഗ്‌നോസ്റ്റിക് പരിശോധനകളുടെ നിരക്ക്, മുറിവാടക, ചികിത്സാനടപടിക്രമങ്ങൾക്കും ഇടപെടലുകൾക്കുമുള്ള നിരക്ക് എന്നിവ വിശദമായി പരിശോധിച്ചാകും നിയമനിർമാണത്തിനുള്ള നിർദേശങ്ങൾ തയ്യാറാക്കുക.

സ്വകാര്യ ആശുപത്രികൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് നിർണായക സാന്നിദ്ധ്യമാണെങ്കിലും ചില ആശുപത്രികൾ പാവപ്പെട്ടവരെ അമിതചൂഷണം ചെയ്യുന്നുണ്ട്.

താങ്ങാനാകാത്ത ആശുപത്രിബില്ലുമായി നിരവധി പേരാണ് സഹായം തേടുന്നത്. ആരോഗ്യരംഗത്തെ അമിതകച്ചവടതാത്പര്യം അംഗീകരിക്കാനാകില്ല.

-കെ.മുരളീധരൻ, ആരോഗ്യമന്ത്രി

പ്രതീക്ഷിക്കാവുന്ന ചെലവ് വ്യക്തമാക്കണം

ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാവുന്ന ചെലവ് വ്യക്തമാക്കുക

ബില്ലിൽ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക

മരുന്നുവിലയിൽ സുതാര്യത ഉറപ്പാക്കുക

മരുന്നുകൾ എം.ആർ.പിയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം.

സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ സേവനം സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സാദ്ധ്യതകളും വിലയിരുത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA