SignIn
Kerala Kaumudi Online
Sunday, 19 July 2026 4.34 AM IST

പറയാതെ കറണ്ട്കട്ട് വേണ്ട,​ കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ

power-cut
പവർകട്ട്

തിരുവനന്തപുരം: വൈദ്യുതി കട്ട് തലേദിവസം അറിയിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ കർശന നിർദേശം. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ടു കമ്പനികളിൽ നിന്നായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിർദേശം.

അടുത്ത ദിവസത്തെ വൈദ്യുതിയുടെ കുറവ് തലേദിവസം തന്നെ മുൻകൂട്ടി കണ്ട് സമയം ക്രമീകരിക്കാൻ കഴിയും.കെ.എസ്.ഇ.ബി ഇതിനായി ശ്രമം നടത്തണം. കാലാവസ്ഥ, വൈദ്യുതിലഭ്യത, പ്രതീക്ഷിക്കുന്ന ഉപഭോഗം എന്നിവ വിലയിരുത്തി വേണം തീരുമാനമെടുക്കാൻ.

നിയന്ത്രണം വേണ്ടിവന്നാൽ ഒരു പ്രദേശത്ത് ഒരാഴ്ച ഒരേ സമയം പാലിക്കണം. നിലവിൽ കൃത്യമായ സമയം പറയാതെ അരമണിക്കൂർ മുതൽ ഒരു മണിക്കൂറും അതിലധികവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ജനങ്ങളെ വലിയതോതിൽ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.വൈദ്യുതി മുടക്കം മുൻകൂട്ടി അറിയിക്കണമെന്ന് നിർദ്ദേശം കമ്മിഷൻ നേരത്തെയുള്ള ഉത്തരവിലും ഓർമ്മിപ്പിച്ചിട്ടുണ്ട്.ഇതിനുശേഷവും പെട്ടെന്നുള്ള വൈദ്യുതി മുടക്കം ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും കെ.എസ്.ഇ.ബിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ മാർഗവും സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.സോളാർ വൈദ്യുതി ശേഖരിക്കുന്ന ബസ് പദ്ധതികൾ വേഗത്തിലാക്കണം.
വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെട്ടതിനുശേഷം വിശദാംശങ്ങൾ കമ്മീഷന് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA