SignIn
Kerala Kaumudi Online
Wednesday, 01 July 2026 9.00 AM IST

ബസിൽ കൊണ്ടു പോകാം സൈക്കിളും ഇ ബൈക്കും

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സൈക്കിളും ഇ- ബൈക്കും ഇ-സ്കൂട്ടറും കൊണ്ടുപോകാം. ദീർഘദൂര ലോഫ്‌ളോർ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലുമാണ് ഈ സൗകര്യം ലഭ്യമാകുക. നിശ്ചിത തുക വാടക ഈടാക്കും. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ്സിൽ നിന്ന് ഇറങ്ങി കൂടെക്കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർന്നും യാത്ര സാധിക്കും. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കും. സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA