തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരാകും. വനം - വന്യജീവി സംരക്ഷണ ബോധവൽക്കരണം, വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം ഉൾപ്പെടെ ഏഴ് പ്രവർത്തന മേഖലകളാണ് ഇരുവർക്കുമുള്ളത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി.
പ്രവർത്തനമേഖലകൾ
പൊതുപരിപാടികൾ, റെക്കോർഡ് ചെയ്‌ത സന്ദേശങ്ങൾ, ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്തുക.
വകുപ്പിന്റെ തിരഞ്ഞെടുത്ത പദ്ധതികൾ, പൊതുസേവനങ്ങൾ, ക്യാമ്പെയ്‌നുകൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയുടെ പ്രചാരണത്തിന് പിന്തുണ നൽകുക.
വിദ്യാഭ്യാസ പരിപാടികൾ, സംവാദങ്ങൾ, പ്രകൃതി പഠന ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികളിലും യുവാക്കളിലും പ്രകൃതിയോടുള്ള താൽപ്പര്യം വളർത്തുക.
വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ഥിരീകരിച്ച സംരക്ഷണ സന്ദേശങ്ങൾ, ബോധവൽക്കരണ വീഡിയോകൾ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പങ്കുവയ്‌ക്കുക.
വനം - വന്യജീവി സംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്ന നൂതന ആശയവിനിമയ രീതികൾ വികസിപ്പിക്കുക.
വന്യജീവികളോട് ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, വനാശ്രിത സമൂഹങ്ങളോട് ആദരവ് പുലർത്തുക, വന്യജീവികളുമായുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായി പ്രതികരിക്കേണ്ട രീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക.
ആവാസ വ്യവസ്ഥകൾ, ജൈവവൈവിദ്ധ്യം, പാരിസ്ഥിതിക പരസ്‌പര ബന്ധങ്ങൾ, സുസ്ഥിരമായ സഹവർത്തിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളുടെ അറിവ് വർദ്ധിപ്പിക്കുന്ന പരിപാടികൾക്ക് പിന്തുണ നൽകുക.
English Summary
The Kerala government has officially appointed film stars Kunchacko Boban and Prithviraj Sukumaran as brand ambassadors for the Forest Department. They will focus on seven key areas, including forest and wildlife conservation awareness, promoting departmental initiatives, environmental education, responsible wildlife interaction and encouraging public participation in conservation activities.
RELATED TOPICS: KUNCHACKO BOBAN, PRITHVIRAJ SUKUMARAN, KERALA FOREST DEPARTMENT AMBASSADORS, KERALA WILDLIFE CONSERVATION, FOREST DEPARTMENT KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ