SignIn
Kerala Kaumudi Online
Thursday, 10 September 2026 3.20 AM IST

വയനാട്ടിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; രക്ഷപ്പെടുത്തിയത് തമിഴ്നാട്ടിൽ നിന്നെത്തിയ വിദഗ്‌ദ്ധ സംഘം

leopard

വയനാട്: കൽപ്പറ്റ തലപ്പുഴയിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. തമിഴ്നാട് മുതുമലയിൽ നിന്നെത്തിയ സംഘം മയക്കുവെടിവച്ചാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയെ വലയ്ക്കുള്ളിലാക്കിയ ശേഷം കയറുകെട്ടി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ച ശേഷം സമീപപ്രദേശത്ത് സജ്ജമാക്കിയ കൂട്ടിലേയ്ക്ക് മാറ്റി. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോകും.

കഴിഞ്ഞ ദിവസം രാത്രിയാണ് പുലി കിണറ്റിൽ വീണത്. ഇന്ന് രാവിലെ കിണറ്റിൽ പുലി കിടക്കുന്നത് കണ്ട വീട്ടുടമയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിനുള്ളിൽ ഏണി വച്ച് പുലിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് തമിഴ്നാട് നിന്നുള്ള സംഘത്തിന്റെ സഹായം തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEOPARD, WAYANAD, LEOPARD IN WELL, LEOPARD TRAPPED IN WELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA