SignIn
Kerala Kaumudi Online
Thursday, 18 June 2026 1.40 PM IST

കൊച്ചിയിലെ ഈ ഏഴ് സ്ഥലങ്ങളിൽ എലിപ്പനി സാദ്ധ്യത കൂടുതലാണ്, ഒരാഴ്‌ചക്കിടെ പിടിപെട്ടത് 22 പേർക്ക്

rat-fever

കൊച്ചി: മഴക്കാലമെത്തിയതോടെ ജില്ലയിൽ എലിപ്പനിയും പടരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ 22പേരിൽരോഗം സ്ഥിരീകരിച്ചു. എലിപ്പനി സംശയിക്കപ്പെട്ട് കുമ്പളങ്ങി സ്വദേശിയായ 64കാരൻ മരിച്ചു.

എലിപ്പനി പടരാൻ സാദ്ധ്യതയേറെയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. മരണംവരെ സംഭവിക്കാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചെളിവെള്ളവുമായും മണ്ണുമായുംനേരിട്ടുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. ചെറിയ മുറിവുകൾ,പോറലുകൾ വിണ്ടുകീറിയ ചർമ്മം തുടങ്ങിയ ശരീരത്തിലെ ലക്ഷണങ്ങൾ അവഗണിക്കരുത്. കഠിനമായ പനി, തലവേദന, നടുവേദന, ക്ഷീണം, കാലുകളിലെപേശികളിൽ (പ്രത്യേകിച്ച് അണിവിരലുകളിലും തുടകളിലും ഉണ്ടാകുന്ന കടുത്തവേദന എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാകാം.

എലിപ്പനിഹോട്ട് സ്‌പോട്ടുകൾ

ഇടപ്പള്ളി

തൃപ്പൂണിത്തുറ

അയ്യമ്പുഴ

ഉദയംപേരൂർ

മലയാറ്റൂർ

കാക്കനാട്

കോതമംഗലം


അതീവ ശ്രദ്ധയ്ക്ക്

1. സ്വയംചികിത്സ പാടില്ല

2.ഡോക്ടറുടെ നിർദ്ദേശമില്ലാതെവേദനസംഹാരികൾ കഴിക്കരുത്


പ്രതിരോധ മാർഗങ്ങൾ

ചെളിയിലും വെള്ളത്തിലും ഇറങ്ങുമ്പോൾ കൈയുറകൾ, റെയിൻ ബൂട്ട്സ് എന്നിവ ധരിക്കണം

മുറിവുകളിൽ മണ്ണും വെള്ളവും കടക്കാതെ ബാൻഡേജ് ഇടുക

പുറത്തുപോയി വന്നശേഷം കൈകാലുകൾസോപ്പിട്ട് കഴുകുക


മണ്ണുമായും കെട്ടിനിൽക്കുന്ന വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന കർഷകർ, ക്ഷീരകർഷകർ, ശുചീകരണ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവരും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം


എലിപ്പനിക്കണക്ക്


സ്ഥിരീകരിച്ചവർ: 22

സംശയിക്കുന്നവർ: 89


തീയതി, സംശയിക്കുന്നവർ, സ്ഥിരീകരിച്ചവർ

ജൂൺ 7, 10, 2

ജൂൺ 8, 8 ,2

ജൂൺ 9, 12, 5

ജൂൺ 10, 10, 2

ജൂൺ 11, 16, 6

ജൂൺ 12, 15, 1

ജൂൺ 13,11, 1

ജൂൺ 14, 7, 3

ആകെ: 89, 22

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEPTOSPIROSIS, VIRAL, KOCHIN AREA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA