SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.33 AM IST

മാനസയെ കൊന്നത് ഉത്തരേന്ത്യൻ മാതൃകയിൽ: മന്ത്രി ഗോവിന്ദൻ,​ തോക്ക് സംഘടിപ്പിച്ചത് ബീഹാറിൽ നിന്ന്

rekhil-manasa

കണ്ണൂർ: മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രഗിൽ സംഘടിപ്പിച്ചത് ബീഹാറിൽ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വെടിവയ്ക്കാനുള്ള പരിശീലനവും അവിടെ നിന്ന് ഇയാൾക്ക് ലഭിച്ചു.

ഇതു സംബന്ധിച്ച എല്ലാം തെളിവുകളും പൊലീസി​ന്റെ പക്കലുണ്ട്. ഉത്തരേന്ത്യൻ മാതൃകയിലുള്ള കൊലയാണ്​ നടന്നത്.

കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം ഉടൻ ബീഹാറിലേക്ക് തിരിക്കും. രഗിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബീഹാറിലെ ഉൾഗ്രാമങ്ങളിൽ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് അവിടെ നിന്ന് തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANASA MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA