SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.14 AM IST

മദ്യനയ രൂപീകരണ  ചർച്ചകൾ 23ന്

liquor

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മദ്യനയം രൂപീകരണ ചർച്ചകൾ 23 മുതൽ 28 വരെ നടക്കുമെന്ന് മന്ത്രി എം.ലിജു അറിയിച്ചു. ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 ആക്കിയത്, കള്ളുഷാപ്പുകളുടെ ദൂരപരിധിയിൽ ഇളവ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നയങ്ങളിൽ സമഗ്രമാറ്റമുണ്ടായേക്കും. മദ്യവ്യാപനസാദ്ധ്യതകൾ പരിമിതപ്പെടുത്തി, കള്ളുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാവും കൊണ്ടുവരിക. ടൂറിസം വികസനത്തിനുള്ള മാറ്റങ്ങളുമുണ്ടാകും. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ആവശ്യവും മദ്യശാലകളുടെ എണ്ണം കൂടുന്നതും പ്രോത്സാഹിപ്പിക്കില്ല. നയരൂപീകരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും സംഘടനകൾക്കും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും min.co.ex@kerala.gov.in എന്ന ഇ- മെയിൽ വിലാസത്തിൽ അറിയിക്കാം. അതേസമയം വീര്യം കുറഞ്ഞ മദ്യവില്പന ഉൾപ്പെടെയുള്ളവ പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചെങ്കിലും നടപടിയായിട്ടില്ല. ഉപസമിതി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും മദ്യനയം രൂപീകരിക്കുക എന്നായിരുന്നു കൺവീനർ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA